Today: 06 Jan 2025 GMT   Tell Your Friend
Advertisements
ഒരു സന്തോഷ വാര്‍ത്ത ; ലോകമെമ്പാടുമുള്ള വിസ അപേക്ഷകള്‍ക്കായി ജര്‍മ്മനി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു
Photo #1 - Germany - Otta Nottathil - germany_launches_online_portal_for_visa_applications
ബര്‍ലിന്‍:ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം വിസ അപേക്ഷകള്‍ക്കായി ഒരു പുതിയ ഡിജിറ്റല്‍ പ്ളാറ്റ്ഫോം ആരംഭിച്ചു, ജര്‍മ്മനിയില്‍ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്ന ആളുകളെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഡിജിറ്റല്‍ പ്ളാറ്റ്ഫോം ആണ് ജര്‍മനി ആരംഭിച്ചത്. പോര്‍ട്ടല്‍വഴി ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിയ്ക്കാന്‍ കഴിയും. ആവശ്യമായ രേഖകളിലേക്കുള്ള ആക്സസ് എളുപ്പമാക്കാന്‍ സഹായിക്കും.

പുതിയ വിസ പോര്‍ട്ടലിനെ 'യഥാര്‍ത്ഥ ഭരണ വിപ്ളവം' എന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് വിശേഷിപ്പിച്ചു.

കുടിയേറ്റക്കാര്‍ ജര്‍മ്മന്‍ ബ്യൂറോക്രസിയുമായി പൊരുതുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നടപടി വിദേശികള്‍ക്ക് ഏറെ ആശ്വാസമാവും. വിസ പ്രക്രിയ പുനഃപരിശോധിക്കാനും സഹായിക്കും.

ഇക്കൊല്ലം ജനുവരി 1 മുതല്‍ ആരംഭിച്ച പുതിയ പോര്‍ട്ടല്‍ ലോകമെമ്പാടുമുള്ള ജര്‍മ്മനിയുടെ എല്ലാ 167 വിസ ഓഫീസുകളിലും ലഭ്യമാണ്.

ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പുതിയ സംവിധാനത്തെ പ്രശംസിച്ചു, ഓരോ വര്‍ഷവും ജര്‍മ്മനിയില്‍ കുറഞ്ഞത് 400,000 വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്, അതുകൊണ്ടുതന്നെ ഇതുപോലുള്ള സമയങ്ങളില്‍, ദൈര്‍ഘ്യമേറിയ പേപ്പര്‍ അപേക്ഷാ ഫോമുകളും കൂടുതല്‍ കാത്തിരിപ്പ് കാലയളവുകളും കാരണം ശരിയായ രീതിയില്‍ നടത്തിയെടുക്കാന്‍ കഴിയാതെ വരുന്നതില്‍ വിസാ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദേശികളായ അപേക്ഷകര്‍ക്കും കാര്യങ്ങള്‍ക്ക് നീക്കുപോക്കില്ലാതെ ഒരു കീറാമുട്ടിയായി മാറുന്നതില്‍ അമര്‍ഷമുണ്ട്.

ഒരു ഇമിഗ്രേഷന്‍ രാജ്യമെന്ന നിലയില്‍ ജര്‍മ്മനിക്ക് "അത്യാധുനികവും ഡിജിറ്റലും സുരക്ഷിതവുമായ ഒരു ദേശീയ വിസ പ്രക്രിയ" ആവശ്യമാണെന്ന് ബെയര്‍ബോക്ക് ഊന്നിപ്പറഞ്ഞു. ജര്‍മനി ഡിജിറ്റര്‍ യുഗത്തിലേയ്ക്കു കടന്നതായും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പാണ് ഈ മാറ്റത്തിനായി പരിപാടി ആരംഭിച്ചത്. ഒരു വിസ അപേക്ഷയിലും മൂന്ന് പൈലറ്റ് വിസ വിഭാഗങ്ങളിലും ആിരുന്നു തുടക്കം. ഇപ്പോള്‍ ലോകമെമ്പാടുമുള്ള ജര്‍മ്മന്‍ മിഷനുകളിലെ 167 വിസ വിഭാഗങ്ങളിലും ഡിജിറ്റല്‍ യാഥാര്‍ത്ഥ്യമായി. ദേശീയ വിസയുടെ 28 വിഭാഗങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.
- dated 03 Jan 2025


Comments:
Keywords: Germany - Otta Nottathil - germany_launches_online_portal_for_visa_applications Germany - Otta Nottathil - germany_launches_online_portal_for_visa_applications,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
flight_cancelled_frankfurt_munich_worst_weather
ശൈത്യം ശക്തമായി ; മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട് വിമാനങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
weather_terror_snowfall_germany
പ്രകൃതിയും പരിസ്ഥിതിയും ജര്‍മ്മനിയെ താറുമാറാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_mixed_labour_opportunities_2025
പുതുവര്‍ഷം: ജര്‍മന്‍ തൊഴില്‍ വിപണിയില്‍ സമ്മിശ്ര സാധ്യതകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
germany_italy_more_visa_2025
ജര്‍മനിയും ഇറ്റലിയും ഈ വര്‍ഷം കൂടുതല്‍ വിസ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
germany_house_rent_changes_2025
ജര്‍മനിയിലെ വീട്ടുടമകളും വാടകക്കാരും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍
തുടര്‍ന്നു വായിക്കുക
meloni_says_itamy_to_help_germany
ജര്‍മനിയ്ക്ക് സഹായഹസ്തവുമായി ഇറ്റലി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us